പുത്തന്‍ എംജി ഹെക്ടറുമായി എം ജി മോട്ടോർ ഇന്ത്യ

ചൈനീസ് വാഹന ബ്രാന്‍ഡായ എം‌ജി മോട്ടോർ ഇന്ത്യ, അപ്‌ഡേറ്റ് ചെയ്ത എം‌ജി ഹെക്ടർ എസ്‌യുവിയുടെ പുതിയൊരു ടീസർ പുറത്തിറക്കി. വാഹനം വരും ആഴ്ചകളിൽ വിൽപ്പനയ്‌ക്ക് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നിരുന്നാലും, അതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെവെളിപ്പെടുത്തിയിട്ടില്ല.

ഏറ്റവും പുതിയ ടീസർ വീഡിയോ വാഹനത്തിന്റെ മുൻഭാഗവും പുതുതായി രൂപകൽപ്പന ചെയ്ത ക്രോം ഗ്രില്ലും അതിന്‍റെ രൂപകല്‍പ്പനയും കാണിക്കുന്നു. ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും പരിഷ്‌കരിക്കുമെന്നും പുറത്തുവന്ന ചാര ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു. ക്യാബിനിനുള്ളിൽ ഏറ്റവും വലിയ അപ്‌ഡേറ്റുകൾ നടത്തും. അതായത് ഒരു പുതിയ 14 ഇഞ്ച്, പോർട്രെയിറ്റ് ശൈലിയിലുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം വാഹനത്തില്‍ ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ടെസ്‌ല മോഡൽ-എസിൽ വാഗ്ദാനം ചെയ്യുന്ന യൂണിറ്റിന് സമാനമാണ്.

ലംബമായി സ്ഥാപിച്ചിട്ടുള്ള എസി വെന്റുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡ് പൂർണ്ണമായും പരിഷ്കരിക്കും. വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ ടെക്, ഡിജിറ്റൽ കീ, പേഴ്സണൽ എഐ അസിസ്റ്റന്റ് എന്നിവയും എസ്‌യുവിയിൽ ലഭിക്കും. എമർജൻസി ബ്രേക്കിംഗ് സിസ്റ്റം, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷനുള്ള പാർക്കിംഗ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, റേഡർ അടിസ്ഥാനമാക്കിയുള്ള അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ലെവൽ 2 ADAS സിസ്റ്റം പുതിയ 2022 എംജി ഹെക്ടറിൽ സജ്ജീകരിച്ചിരിക്കുന്നു.

Top