2021ൽ 37,000 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചുവെന്ന് എംജി മോട്ടോർ ഇന്ത്യ

2021 ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് 37,000 യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ചതായി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ. 2020ല്‍ ഇതേ കാല പരിധിക്കുള്ളിൽ ഇത് 24,000 ആയിരുന്നുവെന്നും ഭാവിയില്‍, രാജ്യത്തിന് കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് വാഹന പദ്ധതികളാണ് കമ്പനിയുടെ മുന്നിലുള്ളതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആഗോളതലത്തിലെ ചിപ്പ് ദൗർലഭ്യം, എംജി മോട്ടോർ തുടങ്ങിയ വെല്ലുവിളികൾക്കിടയിലൂടെയാണ് ഈ നേട്ടമെന്ന് കമ്പനി പറയുന്നു. 2022-ൽ വരാനിരിക്കുന്ന ഒരു സാഹചര്യത്തിനായി തയ്യാറെടുക്കുകയാണ് ഇപ്പോള്‍ കമ്പനി. ഹെക്ടർ, ഗ്ലോസ്റ്റർ തുടങ്ങിയ പോർട്ട്‌ഫോളിയോയിലെ മറ്റ് മോഡലുകളോട് വലിയതോതിൽ പോസിറ്റീവായ പ്രതികരണത്തിന് പുറമെ, എം‌ജി മോട്ടോർ ആസ്റ്ററും മികച്ച മുന്നേറ്റം നടത്തിയതായി കമ്പനി പറയുന്നു.

2020-ന്റെ തുടക്കത്തിൽ അരങ്ങേറ്റം കുറിച്ച ZS EV-യും കമ്പനി വാഗ്ദാനം ചെയ്യുന്നു. മുന്നോട്ട് പോകുമ്പോൾ, രാജ്യത്തിന് കൂടുതൽ താങ്ങാനാവുന്ന ഇലക്ട്രിക് വാഹന പദ്ധതിക്കാണ് എംജി ഊന്നല്‍ കൊടുക്കുന്നത്.

Top