എംജിയുടെ ഇലക്ട്രിക് മോഡലായ ഇ ഇസഡ്എക്‌സിന്റെ പരീക്ഷണയോട്ടം നടത്തി

ങ്ങളുടെ ഏറ്റവും പുതിയ ഇലക്ട്രിക് മോഡലായ ഇ ഇസഡ്എക്‌സിന്റെ പരീക്ഷണയോട്ടം നടത്തി എംജി. അടുത്ത വര്‍ഷമാണ് വാഹനം കമ്പനി വിപണിയിലെത്തിക്കുന്നത്. ഇസഡ് എക്‌സ് എസ്.യു.വിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇലക്ട്രിക് എസ്.യു.വിയാണ് ഇ ഇസഡ്എക്‌സ്. കഴിഞ്ഞ വര്‍ഷം അവസാനം ചൈനീസ് മോട്ടോര്‍ഷോയില്‍ വാഹനം അവതരിപ്പിച്ചിരുന്നു. ബ്രിട്ടണില്‍ ഇ ഇസഡ്എക്‌സ് വില്‍പ്പനയിലുണ്ട്. 19.60 ലക്ഷം രൂപയ്ക്കാണ് വാഹനം ബ്രിട്ടണില്‍ വില്‍പ്പനയ്‌ക്കെത്തിച്ചത്.

ഇന്ത്യയില്‍ ഹ്യുണ്ടേയ് കോനയാണ് ഇ ഇസഡ്എക്‌സിന്റെ പ്രധാന എതിരാളി. എംജി മോട്ടോര്‍ ശ്രേണിയില്‍ ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും സാങ്കേതിക തികവുള്ള കാര്‍ എന്നാണു കമ്പനി ഇ ഇസഡ്എക്‌സിനെ വിശേഷിപ്പിക്കുന്നത്.

44.5 കിലോവാട്ട് ബാറ്ററിയാണ് വാഹനത്തില്‍ ഉപയോഗിക്കുന്നത്. 150 എച്ച്പി കരുത്താണ് ഇ ഇസഡ്എക്‌സിനുള്ളത്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.2 സെക്കന്റുകള്‍ മാത്രം. ഒറ്റ ചാര്‍ജില്‍ 335 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. കൂടാതെ 60 കിലോമീറ്റര്‍ വേഗ പരിധിയില്‍ സഞ്ചരിച്ചാല്‍ 428 കിലോമീറ്റര്‍ വരെ ചാര്‍ജ് നില്‍ക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 80 ശതമാനം വരെ ചാര്‍ജാകുന്ന ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയും വാഹനത്തിലുണ്ടാകും. അതിവേഗ ബാറ്ററി ചാര്‍ജിങ് സാധ്യമാക്കുന്ന റാപിഡ് ചാര്‍ജിങ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ്, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിങ്, ലെയ്ന്‍ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍ തുടങ്ങിയ ഉള്‍പ്പെട്ട എംജി പൈലറ്റ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സ്യൂട്ടും കാറിലുണ്ട്.

വിലകുറയ്ക്കാനായി ഘടകങ്ങളായി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിളിള്‍ ചെയ്ത് കാര്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ജനറല്‍ മോട്ടോഴ്സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ നിന്നാണ് എംജി വാഹനങ്ങള്‍ പുറത്തിറക്കുക. യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എന്‍ജിനിയറുമാരുടെ നേതൃത്വത്തിലാണ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. തുടക്കത്തില്‍ വര്‍ഷത്തില്‍ 80,000 യൂണിറ്റുകളും പിന്നീട് രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കുമെന്നാണ് സൂചന.

Top