ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനൊരുങ്ങി എം.ജി; ആദ്യ വാഹനം ഹെക്ടര്‍

ഇന്ത്യയില്‍ ചുവടുറപ്പിക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ എം ജി. കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യ വാഹനം ഹെക്ടര്‍ ആകുമെന്നാണ് സൂചന. ഷാങ്ഹായില്‍ നടന്ന ചടങ്ങിലാണ് പുതിയ വാഹനത്തെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത്.

ആദ്യ വാഹനം എസ്യുവിയും രണ്ടാം വാഹനം ഏഴു സീറ്റുള്ള ഇലക്ട്രിക് എസ്യുവിയുമാകുമെന്നുമാണ് സൂചനകള്‍. തുടക്കം 80000 വാഹനങ്ങളും, വരും വര്‍ഷങ്ങളില്‍ രണ്ടു ലക്ഷം വാഹനങ്ങളും പുറത്തിറക്കാനാണ് കമ്പനിയുടെ പദ്ധതി. മാത്രമല്ല, എം ജിയിലൂടെ 1500 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി വാഗ്ദാനം നല്‍കുന്നു.

Top