പുതിയ എംജി ഹെക്ടര്‍ അടുത്തമാസം ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ എംജി ഹെക്ടര്‍ ഔദ്യോഗികമായി അടുത്തമാസം ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോര്‍ട്ട്. അവതരിക്കാന്‍ നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ അവസാനവട്ട പരീക്ഷണയോട്ടവുമായി ഹെക്ടര്‍ നിരത്തുകളില്‍ ഇപ്പോഴും സജീവമാണ്.

ഹ്യുണ്ടായി വെന്യുവിനെ പോലെ ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ ഹെക്ടറിനെ വേറിട്ടുനിര്‍ത്തും. ക്യാംഷെല്‍ ബോണറ്റ്, എല്‍ഇഡി ഡെയ്ടൈം റണ്ണിങ് ലൈറ്റുകളുള്ള വിഭജിച്ച ഹെഡ്ലാമ്പുകള്‍, ക്രോം തിളക്കമുള്ള ഫോഗ്ലാമ്പുകള്‍, വലിയ ഹെക്സഗണല്‍ ഗ്രില്ല് എന്നിങ്ങനെ വരാനിരിക്കുന്ന ഹെക്ടറില്‍ കാണാം. പിറകില്‍ ടെയില്‍ലാമ്പുകളെ തമ്മില്‍ കൂട്ടിയിണക്കി പ്രത്യേക ലൈറ്റിങ് സംവിധാനംതന്നെ കമ്പനി ഒരുക്കിയിട്ടുണ്ട്.

അഞ്ചു സ്പോക്ക് അലോയ് വീലുകളാണ് ഹെക്ടറില്‍ ഇടംപിടിക്കുന്നത്. ശ്രേണയില്‍ ഏറ്റവും ഉയര്‍ന്ന ആകാരയളവാണ് ഹെക്ടര്‍ കുറിക്കാനിരിക്കുന്നത്. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും എസ്യുവിക്കുണ്ട്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം. എന്തായാലും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹെക്ടറില്‍ എംജി ഉറപ്പുവരുത്തും.

Top