എംജിയുടെ മിഡ് സൈഡ് എസ്.യു.വി മോഡലായ ഹെക്ടര്‍ ജൂണ്‍ 27-ന് വിപണിയിലെത്തും

ന്ത്യയിലെ വാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന എംജി ഹെക്ടര്‍ ജൂണ്‍ 27-ന് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങും. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നീ നാല് വേരിയന്റുകളാണ് കണക്ടഡ് എസ്യുവിയായ ഹെക്ടറിനുള്ളത്. എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ് സംവിധാനവും ഹെക്ടറിലുണ്ട്. വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ എംജി ഹെക്ടറിന് വിലസൂചിക കരുതാം.

ജൂണ്‍ നാലു മുതല്‍ പുതിയ ഹെക്ടര്‍ എസ്യുവിയുടെ പ്രീബുക്കിങ്ങും എംജി ഔദ്യോഗികമായി തുടങ്ങിയിരുന്നു. ഡീലര്‍ഷിപ്പുകള്‍, ബുക്കിങ് കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് ഹെക്ടര്‍ ബുക്ക് ചെയ്യാം. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് ക്യാന്‍സല്‍ ചെയ്താലും അടച്ച തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

മൈക്രോസോഫ്റ്റ്, അഡോബി, സാപ്, സിസ്‌കോ തുടങ്ങിയ ടെക്‌നോളജി കമ്പനികളുടെ പിന്തുണയോടെ ‘ഐ-സ്മാര്‍ട്’ സാങ്കേതിക വിദ്യയോടെയാണ് ഇന്റര്‍നെറ്റ് കാര്‍ അവതരിപ്പിക്കുന്നത്.

അന്‍പതില്‍പ്പരം ഇന്റര്‍നെറ്റ് അധിഷ്ടിത ഫീച്ചറുകള്‍ ഹെക്ടറിലുണ്ട്. ശ്രേണിയില്‍ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്യുവിയായിരിക്കും പുതിയ എംജി അവതാരം. 171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനും 143 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചനകള്‍. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്കായിരിക്കും ട്രാന്‍സ്മിഷന്‍.

ഹീറ്റിങ് ശേഷിയുള്ള മിററുകള്‍, വിശാലമായ പാനരോമിക് സണ്‍റൂഫ്, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്‌ളോട്ടിങ് ശൈലിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിശേഷങ്ങളും ഹെക്ടറില്‍ എടുത്തു പറയണം.

Top