ZS ഇലക്ട്രിക് എസ്യുവിയുടെ പുതിയ വേരിയന്റ് പുറത്തിറക്കി എംജി

കിടിലന്‍ മാറ്റങ്ങളുമായി ZS ഇവിയുടെ പുത്തന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ് എംജി. എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ ZS ഇലക്ട്രിക് എസ്യുവിയുടെ പുതിയ വേരിയന്റാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 17 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം വാഗ്ദാനം ചെയ്യുന്ന ലെവല്‍-2 ഓട്ടോണമസ് ഡ്രൈവിംഗ് സിസ്റ്റമാണ് പുതിയ വേരിയന്റിലുള്ളത്. ഇതിന് 27.89 ലക്ഷം രൂപയാണ് ഇന്ത്യയില്‍ മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില.

ADAS ഫീച്ചറിന് പുറമെ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും സംയോജിപ്പിച്ച് അസാധാരണമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യാനാണ് എംജി മോട്ടോര്‍സിന്റെ ശ്രമം. ഓട്ടോണമസ് ലെവല്‍-2 ശേഷിയുള്ള ഇന്ത്യയിലെ ആദ്യത്തെ പ്യുവര്‍-ഇലക്ട്രിക് ഇന്റര്‍നെറ്റ് എസ്യുവിയായി മാറുന്നതോടെ വിപണിയിലെ മറ്റ് എതിരാളികളേക്ക് മുന്നില്‍ നെഞ്ചുവിരിച്ചു നില്‍ക്കാന്‍ ZS ഇവിയെ പ്രാപ്തമാക്കുന്നു. ZS ഇവിയുടെ ADAS സാങ്കേതികവിദ്യ വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ സഹായവും സുരക്ഷയും നല്‍കുന്ന, സംവേദനക്ഷമതയുടെയും മുന്നറിയിപ്പിന്റെയും മൂന്ന് തലങ്ങളായി തരംതിരിച്ചിരിക്കുന്ന 17 സവിശേഷതകളുമായാണ് വരുന്നത്. ട്രാഫിക് ജാം അസിസ്റ്റ്, ഫോര്‍വേഡ് കൊളിഷന്‍ വാര്‍ണിംഗ്, ഓട്ടോണമസ് ബ്രേക്കുകള്‍, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയാണ് ഇലക്ട്രിക് എസ്യുവിയുടെ ലെവല്‍ 2 ADAS ഫീച്ചറുകളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ട്രാഫിക് ജാം അസിസ്റ്റ് തിരക്കേറിയ ട്രാഫിക്കില്‍ സുഗമമായ ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നു. അതേസമയം ഫോര്‍വേഡ് കൊളിഷന്‍ വാര്‍ണിംഗ് അപകട സാധ്യതയുള്ള കൂട്ടിയിടികളെക്കുറിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ആവശ്യമെങ്കില്‍ ഓട്ടോണമസ് ഡിസിലറേഷന്‍ പ്രയോഗിക്കുകയും ചെയ്യുന്നു. സ്പീഡ് അസിസ്റ്റ് സിസ്റ്റം അമിതവേഗത തടയുന്നു. കൂടാതെ ലെയ്ന്‍ ഫംഗ്ഷനുകള്‍ മനഃപൂര്‍വമല്ലാത്ത ലെയ്ന്‍ വ്യതിയാനം തടയാനും ഡ്രൈവറെ സഹായിക്കുന്ന സവിശേഷതയാണ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ മുന്നിലുള്ള വാഹനത്തില്‍ നിന്ന് കൃത്യമായ അകലം പാലിച്ച് സൗകര്യവും സുരക്ഷയും വര്‍ധിപ്പിക്കുന്നു. ADAS ഫീച്ചറുകമായി എത്തുന്ന എംജി ZS ഇവിയുടെ മറ്റെല്ലാ വിശദാംശങ്ങളും ഒരു വര്‍ഷം മുമ്ബ് പുറത്തിറക്കിയ ഫെസ്ലിഫ്റ്റ് പതിപ്പിന് സമാനമാണ്.

ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈനൊപ്പം എത്തുന്ന വാഹനത്തില്‍ പൂര്‍ണ എല്‍ഇഡി ഹോക്ക് ഐ ഹെഡ്ലാമ്ബുകള്‍, 17 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകള്‍, പൂര്‍ണ ഡിജിറ്റല്‍ ക്ലസ്റ്റര്‍, സെഗ്മെന്റിലെ മുന്‍നിര HD ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫസ്റ്റ്-ഇന്‍-സെഗ്മെന്റ് റിയര്‍ എസി വെന്റ് തുടങ്ങിയ സവിശേഷതകളുള്ള സുഖപ്രദവും സൗന്ദര്യാത്മകവുമായ ഫീച്ചറുകളും എംജി ഒരുക്കിയിട്ടുണ്ട്.

സേഫ്റ്റിയുടെ കാര്യത്തിലും ZS ഇവി വേറെ ലെവലാണ്. 360-ഡിഗ്രി വ്യൂ ക്യാമറ, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയെല്ലാമാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. DC ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 50.3 kWh ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് എസ്യുവിയുടെ ഹൃദയം. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ബാറ്ററി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കര്‍ശനമായ സുരക്ഷയും പെര്‍ഫോമന്‍സ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയുടെ ഹൈലൈറ്റ്. ഇതിന് UL2580 സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവല്‍ റേറ്റിംഗും ഉണ്ടെന്നും കമ്ബനി അവകാശപ്പെടുന്നു.

ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കാന്‍ എംജി ZS ഇവിക്ക് സാധിക്കും. ഇത് ദീര്‍ഘദൂര യാത്രകള്‍ക്ക് ആത്മവിശ്വാസവും നല്‍കുന്ന കാര്യമാണ്. വാഹനത്തിന്റെ പ്രവര്‍ത്തനച്ചെലവ് 60 പൈസ/കിമി ആണെന്നാണ് എംജി മോട്ടോര്‍സ് പറയുന്നത്. ആന്തരിക ജ്വലന എഞ്ചിനുകളുള്ള എസ്യുവികളുമായി താരതമ്യപ്പെടുത്തുമ്‌ബോള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഗണ്യമായ ലാഭത്തിലേക്ക് നയിക്കുന്ന കാര്യമാണ്.

Top