എംജി ഗ്ലോസ്റ്റർ ഒക്ടോബർ 8ന് വിൽപ്പനയ്‌ക്കെത്തും

എം‌ജി ഗ്ലോസ്റ്റർ 2020 ഒക്ടോബർ 8 -ന് ഇന്ത്യൻ വിപണിയിലെത്തും. വരാനിരിക്കുന്ന എസ്‌യുവി 71 കണക്റ്റഡ് കാർ സവിശേഷതകളാണ് വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാകും. എം‌ജി ഗ്ലോസ്റ്റർ 2.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ ഉപയോഗിച്ച് 4,000 rpm -ൽ 215 bhp കരുത്തും 1,500-2,400 rpm -ൽ 480 Nm torque ഉം ഉത്പാദിപ്പിക്കും.

ഈ എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി യോജിക്കുന്നു. എം‌ജി ഗ്ലോസ്റ്ററിന് 4,985 mm നീളവും 1,926 mm വീതിയും 1,867 mm ഉയരവുമുണ്ട്. കൂടാതെ 2,950 mm വീൽബേസും കമ്പനി നൽകുന്നു. 19 ഇഞ്ച് അലോയി വീലുകളിൽ 255/55 സെക്ഷൻ ടയറുകളാണ് ഗ്ലോസ്റ്ററിൽ വരുന്നത്. സ്‌പോർട്ട്, മഡ്, സാൻഡ്, റോക്ക്, സ്നോ, ഓട്ടോ, ഇക്കോ, എന്നീ ടെറൈൻ സെലക്ഷൻ ഉള്ള ഫോർ വീൽ ഡ്രൈവ് സംവിധാനവും ഗ്ലോസ്റ്റർ എസ്‌യുവിക്കുണ്ട്.

അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) , അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഒരു ഓട്ടോ പാർക്ക് അസിസ്റ്റ്, ലെയ്ൻ ഡിപ്പർച്ചർ വാർണിംഗ്, ഫ്രണ്ട് കൊളീഷൻ വാർണിംഗ് സിസ്റ്റം എന്നീ സവിശേഷതകൾ എം‌ജി ഗ്ലോസ്റ്ററിൽ ഉണ്ടാകും. മെറ്റൽ ബ്ലാക്ക്, വാം വൈറ്റ്, മെറ്റൽ ആഷ്, അഗേറ്റ് റെഡ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്. ബ്ലൈൻഡ്-സ്പോട്ട് ഡിറ്റക്ഷൻ. കൂടാതെ, 360 ഡിഗ്രി ക്യാമറ, റെയിൻ സെൻസിംഗ് വൈപ്പർ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവയും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവൽ -1 ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രീമിയം എസ്‌യുവിയാകും ഗ്ലോസ്റ്റർ.

Top