ഹെക്ടർ ശ്രേണിയുടെ പുതുക്കിയ വിലകൾ പ്രഖ്യാപിച്ച് എംജി

ബ്രിട്ടീഷ് കാർ നിർമ്മാതാക്കൾ 2021 എം‌ജി ഹെക്ടർ, ഹെക്ടർ പ്ലസ്, എസ്‌യുവികളുടെ വില 2021 ഏപ്രിൽ 1 മുതൽ 43,000 വരെ വർധിപ്പിച്ചു. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് ഡീസൽ വേരിയന്റുകൾക്ക് യഥാക്രമം 14.59 ലക്ഷം, 15.69 ലക്ഷം, 17.40 ലക്ഷം, 18.86 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

2021 എം‌ജി ഹെക്ടർ പ്ലസ് ആറ് സീറ്റർ മോഡലിന് ഇപ്പോൾ 17.50 ലക്ഷം മുതൽ 19.61 ലക്ഷം രൂപ വരെയാണ് വില. പെട്രോൾ വേരിയന്റുകളുടെ വില 17.50 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 19.18 ലക്ഷം രൂപ വരെ ഉയരുന്നു. ഡീസൽ പതിപ്പുകളുടെ വില 16.38 ലക്ഷം മുതൽ 19.61 ലക്ഷം വരെയാണ്. ഹെക്ടർ പ്ലസ് ഏഴ് സീറ്റർ സ്റ്റൈൽ, സൂപ്പർ ഹൈബ്രിഡ് മാനുവൽ വേരിയന്റുകൾക്ക് യഥാക്രമം 13.63 ലക്ഷം, 15.13 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

ഗ്രേഡ് തിരിച്ചുള്ള കളർ ഓപ്ഷനുകളിൽ മാറ്റമില്ല. എക്സ്റ്റീരിയർ ഡ്യുവൽ-ടോൺ കളർ വേരിയന്റുകൾക്ക് അടിസ്ഥാന വേരിയന്റിനേക്കാൾ 20,000 രൂപ അധികവും ഇന്റീരിയർ ഡ്യുവൽ-ടോൺ വേരിയന്റുകൾക്ക് (5 സീറ്റർ ഹെക്ടറിൽ മാത്രം ലഭ്യമായത്) അടിസ്ഥാന മോഡൽ വിലയേക്കാൾ 5,000 രൂപ അധികവും ചെലവാകും.

Top