കൊലപാതകങ്ങളുടെ രാജ്യമായി മെക്സിക്കോ ; 2017ൽ നടന്നത് 29,000 കൊലപാതകങ്ങൾ

Mexico

മെക്സിക്കോ സിറ്റി:മെക്സിക്കോ കൊലപാതകങ്ങളുടെ രാജ്യമായിമാറിയിരിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. മെക്സിക്കോയിൽ 2017 ൽ 29,000 കൊലപാതകങ്ങൾ നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പതിറ്റാണ്ടുകളായി സർക്കാർ വ്യക്തമാക്കിയിരുന്ന കണക്കിനേക്കാൻ കൂടുതലാണ് 2017ലെ കണക്ക്. ഞായറാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം കണക്കുകൾ പുറത്തുവിട്ടത്.

മയക്കുമരുന്ന് വേട്ടയുടെ ഭാഗമായാണ് ഇത്തരത്തില്‍ രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുള്ളത്. 2011-ല്‍ മെക്സിക്കോയിൽ മയക്കുമരുന്ന് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27,213 ആയിരുന്നു. എന്നാൽ അതിനേക്കാൾ കൂടുതലാണ് 2017ൽ രേഖപ്പെടുത്തിയിരുന്ന (29,168) കൊലപാതകങ്ങൾ. കഴിഞ്ഞവർഷം 40% കൂടുതൽ കൊലപാതകങ്ങളിൽ സർക്കാർ അന്വേഷണങ്ങൾ ആരംഭിച്ചിരുന്നു.

ജൂലൈയിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന പ്രശ്നമാണ് ഇത്തരത്തിൽ നടക്കുന്ന കൊലപതകങ്ങളും, അക്രമങ്ങളും. മയക്കുമരുന്ന് കലാപവും, ടർഫ് യുദ്ധവുമാണ് മെക്സിക്കോയിൽ കൊലപാതക നിരക്ക് ഉയരുന്നതിന് കാരണമാകുന്നത്.

Top