മെക്സിക്കോയില്‍ മെട്രോ റെയിൽ പാളം തെറ്റി ട്രെയിന്‍ അപകടം; 20 മരണം

മെക്‌സികോ സിറ്റി: മെക്‌സിക്കോയിൽ മെട്രോ റെയിൽ പാളം തെറ്റി അപകടം. പാളം തെറ്റി പാളത്തിൽ നിന്നും തിരക്കേറിയ റോഡിലേയ്‌ക്കാണ് ട്രെയിന്‍ മറിഞ്ഞത്. അപകടത്തിൽ  20 പേർ മരിച്ചു. കുട്ടികളടക്കം 50 ലേറെപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മെക്‌സികോയിലെ ഒലിവോസ് സ്‌റ്റേഷനടുത്തു വെച്ചാണ് തീവണ്ടി അപകടം ഉണ്ടായത്.  രാത്രിയിലായിരുന്നു അപകടം. ഇത് ഫലപ്രദമായ രക്ഷാപ്രവർത്തനത്തിന് തടസം ശൃഷ്ടിച്ചു.

റോഡിന് കുറുകെയുളള ഓവർപാസിലൂടെ പോകുന്നതിനിടെയാണ് പാളം തകർന്ന് തീവണ്ടി താഴേക്ക് പതിച്ചത്. മറ്റ് തീവണ്ടി ബോഗികളും താഴേക്ക് വീഴുമെന്ന് ഭയന്ന് രക്ഷാപ്രവർത്തനം ഇടയ്ക്ക് നിർത്തിവെയ്‌ക്കേണ്ടി വന്നു

Top