യു.എസിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി

വാഷിംഗ്ടൺ: മെക്‌സിക്കൻ അതിർത്തിയിൽനിന്നു നിയമവിരുദ്ധമായി യു.എസിലേക്കു മതിൽ ചാടിക്കടക്കാൻ ശ്രമിച്ച സ്ത്രീ കുടുങ്ങി. ഹോണ്ടുറാസിൽ നിന്നുള്ള 23 വയസുകാരിയാണ് അതിസാഹസത്തിനു മുതിർന്ന് കുടുങ്ങിയത്.ഗർഭിണിയായ ഇവർ 18 അടി ഉയരത്തിലാണ് കുടുങ്ങിയത്.

എൽ പാസോയ്ക്കും ക്വീഡാഡ് ജൂറോസിനു മദ്ധ്യേയുള്ള മതിലിലാണ് സ്ത്രീ കയറിയത്. 18 അടി വരെ എത്തിയപ്പോൾ മുകളിലേക്ക് കയറാനും താഴേയ്ക്ക് ഇറങ്ങാനും പറ്റാത്ത നിലയിലായി. തുടർന്ന് രക്ഷാപ്രവർത്തകർ എത്തി നിലത്തിറക്കുകയായിരുന്നു.

യുവതിയ്ക്ക് തളർച്ച അനുഭവപ്പെട്ടതിനാൽ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചെന്ന് യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഫോഴ്‌സ് (സി.ബി.പി.) വ്യക്തമാക്കി. പരിശോധനയ്ക്കു ശേഷം അതേദിവസം തന്നെ 42ാം ചട്ടപ്രകാരം ഇവരെ തിരികെ മെക്‌സിക്കോയിലേക്ക് വിട്ടു.

 

 

Top