മെക്‌സിക്കോ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; 16 പേര്‍ കൊല്ലപ്പെട്ടു

മെക്‌സിക്കോ: തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 16 പേര്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അഞ്ച് തടവുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കന്‍ മെക്‌സിക്കന്‍ സംസ്ഥാനമായ സകാറ്റെകാസിലെ റീജിയണല്‍ സെന്റര്‍ ഓഫ് സോഷ്യല്‍ റീഇന്‍ടെഗ്രേഷനിലാണ് സംഭവം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് ഏറ്റുമുട്ടല്‍ നിയന്ത്രണവിധേയമാക്കിയതെന്ന് സുരക്ഷാ മന്ത്രാലയം അറിയിച്ചു. അതേസമയം, തടവുകാര്‍ തമ്മില്‍ തര്‍ക്കമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

തടവുകാരില്‍നിന്ന് നാല് തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

Top