മെക്‌സിക്കോയിലെ മിച്ചോകാനില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു

Postmortem

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ഏഴു കര്‍ഷകര്‍ വെടിയേറ്റു മരിച്ചു.

വ്യാഴാഴ്ച പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോകാനിലെ സല്‍വദോര്‍ എസ്‌ക്ലന്റയിലാണ് സംഭവം. അവോകാഡോ പ്ലാന്റേഷനു സമീപം കര്‍ഷകരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

മെക്‌സിക്കോയില്‍ മയക്കുമരുന്നു മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് മിച്ചോകാന്‍.

Top