മെക്‌സിക്കോയിൽ തലയറുത്ത നിലയിൽ 8 മൃതദേഹങ്ങൾ കണ്ടെത്തി

മെക്‌സിക്കോ : മെക്‌സിക്കോയിൽ തലയറുത്ത് മാറ്റിയ നിലയിൽ എട്ട് മൃതദേഹങ്ങൾ കണ്ടെത്തി. മിച്വോകാന് സംസ്ഥാനത്തെ അഗ്വാലിലയിലാണ് സംഭവം. പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസാണ് വിവരം പുറത്തു വിട്ടത്‌.

വെടിയേറ്റ മുറിവുകളോടെയും പരിക്കുകളോടെയുമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെടിയുണ്ടകളും ലഭിച്ചിട്ടുണ്ട്. പരിശീലനം നേടിയ സായുധ ക്രമിനൽ സംഘമാണ് കാർട്ടൽസ് യുണിഡോസ് എന്ന് അറിയപ്പെടുന്ന യുണൈറ്റഡ് കാർട്ടൽസ് ഗ്രൂപ്പ്. ന്യൂ ജനറേഷൻ ക്രിമിനൽ സംഘമായ ജലിസ്‌കോയുമായി ഇവർ നടത്തിയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം നടത്താൻ ഭരണകൂടം ഉത്തരവിട്ടു.

അമേരിക്കയിലേയ്ക്ക് മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ടും കൊക്കെയ്ൻ വിപണി നിയന്ത്രിക്കുന്നതിന് വേണ്ടിയും രാജ്യത്ത് അക്രമങ്ങൾ പതിവാണ്. സമീപകാലത്ത് ഇത് വർദ്ധിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വർഷം മെക്‌സിക്കോയിൽ 28,925 പേരാണ് കൊല്ലപ്പെട്ടത്.

Top