300 മീറ്റര്‍ താഴേക്ക്; പ്രശസ്ത റോക്ക് ക്ലൈംബര്‍ ബ്രാഡ് ഗ്രോബൈറ്റിന് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: ലോകപ്രശസ്ത റോക് ക്ലൈംബര്‍ ക്ലൈംബിങ്ങിനിടെ വീണു മരിച്ചു. വടക്കന്‍ മെക്‌സിക്കോയിലാണ് സംഭവം. അമേരിക്കന്‍ പൗരനായ ബ്രാഡ് ഗോബ്രൈറ്റ്(31)ആണ് കിഴക്കാംതൂക്കായ പാറക്കൂട്ടത്തില്‍ ക്ലൈംബിങ് നടത്തുന്നതിനിടയില്‍ വീണ് മരിച്ചത്. ഗോബ്രൈറ്റിനൊപ്പം കൂട്ടാളിയായി അമേരിക്കക്കാരനായ ഐദന് ജേക്കബ്‌സണും ഉണ്ടായിരുന്നു.

വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കന്‍ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിങ് പാത്ത് എന്നറിയപ്പെടുന്ന മേഖലയില്‍ ക്ലൈംബിങ് നടത്തുന്നതിനിടെ പിടിവിട്ട് താഴെ വീഴുകയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

900 മീറ്ററോളം കയറിയ ഗ്രോബൈറ്റ് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സുഹൃത്ത് ജെക്കബ്‌സണും വീണെങ്കിലും തള്ളി നിന്ന പാറയിലേക്ക് ചാടിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് വീഴുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ് അദ്ദേഹം മരിച്ചത്.

കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ജേക്കബ്‌സണ്‍ ചികിത്സയിലാണ്. യാതൊരു സുരക്ഷ ഉപകരണങ്ങളും ഉപയോഗിക്കാതെ പാറയില്‍ കയറുന്നതിലാണ് ഗ്രോബൈറ്റിനെ ശ്രദ്ധേയമാക്കിയിരുന്നത്.

Top