മെക്‌സിക്കോയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ 11 പേര്‍ വെടിയേറ്റു മരിച്ച നിലയില്‍

dead body

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ ചിഹുവഹുവയില്‍ 11 പേര്‍ വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍.

മൂന്നു സ്ത്രീകളെയും എട്ട് പുരുഷന്മാരെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ കൈയും കാലും കെട്ടിയിട്ട നിലയിലായിരുന്നു.

ആള്‍താമസമില്ലാത്ത വീട് പതിവായി പാര്‍ട്ടികള്‍ നടത്താനായി വിട്ടു കൊടുത്തിരുന്നത്രേ.

പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top