Mexico 1-1 Venezuela: Copa América – as it happened

ഹൂസ്റ്റണ്‍: കോപ അമേരിക്ക ഫുട്ബാള്‍ ഗ്രൂപ്പ് സി മത്സരത്തില്‍ മെക്‌സികോ-വെനിസ്വേല മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോളുകളാണ് നേടിയത്.

വെനിസ്വേലക്ക് വേണ്ടി ജോസ് വെലസ്‌ക്വോസും മെക്‌സികോക്ക് വേണ്ടി ജീസസ് മാനുവല്‍ കൊറോണയുമാണ് ഗോളുകള്‍ നേടിയത്. വെനിസ്വേല!യോട് പൊരുതി സമനില നേടിയ മെക്‌സികോ ഗ്രൂപ്പ് ജേതാക്കളായാണ് ക്വാര്‍ട്ടര്‍ പ്രവേശം ഉറപ്പാക്കിയത്.

മെച്ചപ്പെട്ട ഗോള്‍ ശരാശരിയാണ് മെക്‌സികോയെ തുണച്ചത്.

10ാം മിനിട്ടില്‍ ജോസ് വെലസ്‌ക്വോസാണ് വെനിസ്വേലയുടെ ഏക ഗോള്‍ നേടിയത്. ക്രിസ്റ്റ്യന്‍ സാന്റോസ് നല്‍കിയ ഹെഡര്‍ പാസില്‍ മധ്യഭാഗത്ത് നിന്ന് വെലസ്‌ക്വോസാ തൊടുത്ത വലതുകാല്‍ ഷോട്ടാണ് ഗോളായത്.

80ാം മിനിട്ടില്‍ മെക്‌സികോയുടെ ജീസസ് മാനുവല്‍ കൊറോണ അതിമനോഹരമായ ബൈസിക്ക്ള്‍ കിക്കിലൂടെയാണ് വെനിസ്വേല വല ചലിപ്പിച്ചത്.

ഇടതു ഭാഗത്ത് നിന്ന് മിഗ്വല്‍ ലയോണ്‍ നല്‍കിയ പാസ് കൊറോണ ഗോളാക്കുകയായിരുന്നു. ഒറ്റക്ക് മുന്നേറി അഞ്ച് പ്രതിരോധക്കാരെ മറികടന്നായിരുന്നു ഗോള്‍.

മത്സരം ആരംഭിച്ച് മൂന്നാം മിനിട്ടില്‍ ഫൗള്‍ കാണിച്ച വെനിസ്വേലയുടെ അലക്‌സാണ്ടര്‍ ഗോന്‍സാലസ് മഞ്ഞ കാര്‍ഡ് കണ്ടു. കിസ്റ്റ്യന്‍ സാന്റോസിന് 52ാം മിനിട്ടിലും അഡല്‍ബെര്‍ട്ടോ പെനരന്‍ഡക്ക് 69ാം മിനിട്ടിലും മഞ്ഞ കാര്‍ഡ് ലഭിച്ചു.

മെക്‌സികോ ടീമില്‍ 45ാം മിനിട്ടില്‍ ഹെക്ടര്‍ ഹെരേരയും 59ാം മിനിട്ടില്‍ ജീസസ് മോലിനയും മഞ്ഞ കാര്‍ഡ് കണ്ടു.

ഗ്രൂപ്പ് സി മത്സരത്തില്‍ ഏഴ് പോയിന്റുകള്‍ വീതം നേടിയ മെക്‌സികോയും വെനിസ്വേലയും ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു.

Top