പ്രപഞ്ചത്തിലെ ആദ്യ ഗാലക്‌സികളെ കണ്ടെത്തി മെക്‌സിക്കന്‍ ശാസ്ത്രജ്ഞര്‍

മെക്‌സിക്കന്‍ സിറ്റി: പ്രപഞ്ചത്തിലെ ആദ്യ നക്ഷത്രവ്യൂഹത്തെ കണ്ടെത്തി. മെക്‌സിക്കയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞരാണ് പ്രപഞ്ചോല്‍പ്പത്തി പഠനങ്ങളിലേയ്ക്ക് വെളിച്ചം വീശുന്ന കണ്ടെത്തല്‍ നടത്തിയത്. കാര്‍ലോസ് ഫ്രങ്ക് മോറയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നില്‍.

സിഗ്യു-1, ബൂട്ട്‌സ്1, ടുകാനാ II, അഴ്‌സാ മേയര്‍ 1 എന്നിവയാണ് പുതിയതായി കണ്ടെത്തിയത്. 13 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവ ഉണ്ടായതെന്ന് നാഷണല്‍ ഓട്ടോണോമസ് യൂണിവേഴ്‌സിറ്റി ഓഫ് മെക്‌സിക്കോ അറിയിച്ചു.

ഡാര്‍ക്ക് മാറ്ററുകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് അതി പ്രശസ്തനായ ശാസ്ത്രജ്ഞനാണ് മോറ. നക്ഷത്ര കൂട്ടങ്ങളുടെ നിര്‍മ്മാണത്തില്‍ ഡാര്‍ക്ക് മാറ്ററുകളുടെ പങ്കിനെക്കുറിച്ചാണ് ഇതില്‍ പ്രധാനം. ഈ പഠനങ്ങളാണ് ലാംഡ കോള്‍ഡ് ഡാര്‍ക്ക് മാറ്റര്‍ എന്ന സിദ്ധാന്തത്തിന് വഴിവെച്ചത്. പ്രപഞ്ചത്തിന്റെ വികാസമാണ് ഇതിലെ പ്രധാന പരാമര്‍ശം.

ക്ഷീരപദത്തിന്റ അടുത്തു കിടക്കുന്ന ചില നക്ഷത്രവ്യൂഹങ്ങളെക്കുറിച്ച് മാത്രമേ നമുക്ക് അറിവുണ്ടായിരുന്നുള്ളൂ. ആദ്യകാല പ്രപഞ്ച സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാന്‍ പുതിയ പഠനങ്ങള്‍ സഹായിക്കുമെന്ന് മോറ പറഞ്ഞു.

Top