മെക്‌സിക്കന്‍ അപാരതയിലൂടെ ശ്രേദ്ധിക്കപ്പെട്ട ജിനോ ജോണ്‍ സംവിധായകനാകുന്നു

മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ജിനോ ജോണ്‍ സംവിധായകനാകുന്നു.

‘വായില്ലാ കുന്നില്‍ അപ്പന്‍’  എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ  രചിക്കുന്നതും ജിനോ തന്നെയാണ്.

മഹേഷിന്റെ പ്രതികാരം മുതല്‍ ഒട്ടേറെ ചെറിയ വേഷങ്ങളിലൂടെ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജിനോ ജോണ്‍.

മെക്‌സിക്കന്‍ അപാരതയിലെ രാഷ്ട്രീയ നേതാവിന്റെ മുഴുനീള വേഷമായിരുന്നു ജിനോയെ കൂടുതലായും പ്രേക്ഷകരിലേക്ക് അടുപ്പിച്ചത്.

സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

Top