മെക്‌സിക്കോയില്‍ വിമാനം തകര്‍ന്ന് അപകടം; അത്ഭുതകരമായി യാത്രക്കാര്‍ രക്ഷപ്പെട്ടു

plane-crash

മെക്‌സിക്കോ: മെക്‌സിക്കോയില്‍ യാത്രാ വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 101 യാത്രക്കാരാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 97 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

plane-crash2

പ്രാദേശിക സമയം നാല് മണിയോടെയായിരുന്നു അപകടം നടന്നത്. എയ്‌റോ മെക്‌സിക്കോയുടെ കീഴിലുള്ള എംബ്രയെര്‍ ജെറ്റ് വിമാനമാണ് ദുരാംഗോയില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ തരിശു ഭൂമിയിലേക്ക് തകര്‍ന്നു വീണത്. തകര്‍ന്ന് വീണ വിമാനത്തിന് തീപിടിച്ചെങ്കിലും വിമാനം ഭാഗികമായി മാത്രമാണ് കത്തി നശിച്ചത്. അതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അപകടം നടന്ന് ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചതും ആശ്വാസമായി. അപകടത്തില്‍ പലര്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല.

Top