‘കോന്‍ ബനേഗാ രാഷ്ട്രപതി’; മെട്രോമാന്‍ ഇ ശ്രീധരന് മുന്‍തൂക്കം

sreedharan

ഡല്‍ഹി: പ്രമുഖ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡെ നടത്തിയ ‘കോന്‍ ബനേഗാ രാഷ്ട്രപതി’ സര്‍വ്വേയില്‍ മെട്രോമാന്‍ ഇ ശ്രീധരന് മുന്‍തൂക്കം.

11,802 പേരില്‍ 4,659 പേരും ഇ ശ്രീധരനാണ് വോട്ടു രേഖപ്പെടുത്തിയത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപ പ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെയും ബിഗ്ബി അമിതാഭ് ബച്ചനെയും പിന്നിലാക്കിയാണ് ഇ.ശ്രീധരന്‍ മുന്നേറിയിരിക്കുന്നത്.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ് രണ്ടാം സ്ഥാനത്തും എല്‍കെ അദ്വാനി ജനപ്രീതിയില്‍ മൂന്നാം സ്ഥാനത്തുമാണ്.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിക്ക് 11 ശതമാനം വോട്ട് ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്ക് അഞ്ച് ശതമാനത്തിനടുത്താണ് പിന്തുണ ലഭിച്ചിരിക്കുന്നത്.

ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, പ്രസിഡന്റ് പ്രണബ് മുഖര്‍ജി, മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറും ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, നിയമജ്ഞന്‍ ഫലി എസ് നരിമാന്‍ എന്നിവരെല്ലാം ഏറെ പിന്നിലാണെന്നാണ് ഇന്ത്യാ ടുഡെ റിപ്പോര്‍ട്ട്.

Top