ഇനി താജ്മഹലിലേക്കും മെട്രോ

ൽഹി : താജ്മഹലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി താജ്മഹലിലേക്ക് മെട്രോ സൗകര്യം ഒരുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. മെട്രോ നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. മൊത്തം 29.4 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടു ഇടനാഴികളോടുകൂടിയതാണ് ആഗ്ര മെട്രോ പദ്ധതി. താജ്മഹൽ, ആഗ്ര കോട്ട, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ മെട്രോ കൂട്ടിയിണക്കും.

കൂടാതെ, റെയിൽവേ സ്റ്റേഷനെയും ബസ് സ്റ്റാൻഡുകളെയുമൊക്കെ ഇതുമായി ബന്ധിപ്പിക്കും. ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങൾക്കും പ്രതിവർഷം ആഗ്ര സന്ദർശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ചരിത്രനഗരമായ ആഗ്രയ്ക്ക് പരിസ്ഥിതിസൗഹൃദവും വേഗമേറിയതുമായ മെട്രോ പദ്ധതി ഏറെ ഗുണകരമാകും. അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് 8379.62 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്നു.

Top