മെട്രോ സ്റ്റേഷനു സമീപം എ.എസ്.ഐയെ കുത്തി പരിക്കേല്‍പ്പിച്ച പ്രതിയെ കീഴടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചി: ഇടപ്പള്ളി മെട്രോ സ്റ്റേഷനു സമീപം കഴിഞ്ഞ ദിവസം എഎസ്‌ഐ ഗിരീഷ് കുമാറിനെ കുത്തി പരുക്കേല്‍പിച്ച ബൈക്ക് മോഷ്ടാവ് ബിച്ചുവിനെ പൊലീസ് പിടികൂടിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. വൈറ്റിലയിലേക്കുള്ള റോഡില്‍ വച്ച് ബിച്ചുവിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. പിന്നീട് ഇടപ്പള്ളി ജംങ്ഷനിലേക്കെത്തിയ ബിച്ചുവിനെ അവിടെ വച്ചും പൊലീസ് വളഞ്ഞിട്ടു പിടിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

പിന്നാലെ ഓടിയ എഎസ്‌ഐ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ, ബിച്ചു എഎസ്‌ഐയുടെ കയ്യില്‍ കുത്തുകയും ചെയ്തു. ഇതിനിടെ മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ സാഹസികമായി കീഴടക്കി. ബിച്ചുവിനെതിരെ വധശ്രമത്തിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസ് കേസെടുത്തു. അറസ്റ്റ്് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Top