മെട്രോ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി

pinarayi

കൊച്ചി: കൊച്ചി മെട്രോയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്നും,വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്ര അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ഉന്നയിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെയും മെട്രോമാന്‍ ഇ.ശ്രീധരന്റെയും അഭിപ്രായത്തെ എതിർത്തായിരുന്നു മുഖ്യമന്ത്രിയുടെ വാദം.

ബെംഗളൂരു ഐഐഎം പഠനം നടത്തിയാണ് നിലവിലെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് മെട്രോ തീവണ്ടികളില്‍ സൗജന്യയാത്ര അനുവദിച്ചിട്ടിലെന്നും നിയമസഭയില്‍ അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന്‍ വരെ മെട്രോ ഓടിത്തുടങ്ങുമ്പോള്‍ നിലവിലെ ടിക്കറ്റ് നിരക്കുകള്‍ പുനരവലോകനം ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞിരുന്നു. കൂടാതെ യാത്രാനിരക്ക് കുറക്കണമെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു.

നിലവിൽ ബസ് ചാർജിനെ അപേക്ഷിച്ച് ഇരട്ടിയാണ് മെട്രോ ഈടാക്കുന്നത്.ആലുവയില്‍ നിന്നും പാലാരിവട്ടം വരെ 40 രൂപയാണ് മെട്രോയുടെ ചാര്‍ജ്.

Top