മെട്രോയും ബസും ഓട്ടോയും ഒരു കുടക്കീഴില്‍; ‘കെ.എം.ആര്‍.എല്‍’ന്റെ പുതിയ പദ്ധതി

കൊച്ചി: ബസുകള്‍ക്കു പുറമെ ഇലക്ട്രിക് വാഹനങ്ങളും മെട്രോയ്‌ക്കൊപ്പം സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നു.

ഇലക്ട്രിക് ഓട്ടോയും വാനുമെല്ലാം കൊച്ചി മെട്രോയുടെ ഫീഡറായി നിരത്തിലിറങ്ങും. ഫീഡര്‍ സര്‍വീസിനായി കമ്പനി ഏഴു ബസുകള്‍ രൂപീകരിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ സര്‍വീസിന് മൂന്നു കമ്പനികളുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വിന്‍സ്‌ക ഇലക്ട്രിക് വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡുമായാണ് സമ്മതപത്രം ഒപ്പിട്ടിരിക്കുന്നത്.

കൂടാതെ ഇലക്ട്രിക് ബസുകളും നിരത്തിലിറക്കാന്‍ കൊച്ചി മെട്രോ പദ്ധതിയിടുന്നുണ്ട്. ബസുകള്‍ക്കായുള്ള ‘ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്റര്‍’ പദ്ധതിയുടെ ഭാഗമായുണ്ട്.

തൃപ്പൂണിത്തുറയിലെ കൊച്ചി വീല്‍സ് യുണൈറ്റഡ്, പാലാരിവട്ടത്തെ പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസ്, പറവൂരിലെ മുസിരിസ് ബസ്, തമ്മനത്തെ മൈ മെട്രോ ബസ് സര്‍വീസ്, പള്ളിക്കരയിലെ ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍, വൈറ്റിലയിലെ പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍, തെക്കന്‍ പറവൂരിലെ കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോഓപ്പറേറ്റീവ് സൊസൈറ്റി എന്നീ കമ്പനികളാണ് സര്‍വീസിനായി രൂപവല്‍ക്കരിച്ചിരിക്കുന്നത്.

ഇലക്ട്രിക് ഓട്ടോയും വാനുമാണ് ഫീഡര്‍ സര്‍വീസായി അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

2013ല്‍ മെട്രോയ്‌ക്കൊപ്പം വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കം കുറിച്ചിരുന്നു.

ഒരു ടിക്കറ്റില്‍ വിവിധ ഗതാഗത സംവിധാനങ്ങളിലുള്ള യാത്രയാണ് ലക്ഷ്യമിടുന്നത്.ഈ യാത്രക്കായുള്ള സമ്മതപത്രത്തില്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വ്യാഴാഴ്ച ഒപ്പുവച്ചു.

സംയോജിത ബസ് ടൈംടേബിള്‍, ജി.പി.എസ്. സംവിധാനം, മുന്‍കൂട്ടി യാത്ര ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവ യാഥാര്‍ത്ഥ്യമാകും.

കെ.എം.ആര്‍.എല്‍. പ്രൊജക്ട്‌ ഡയറക്ടര്‍ ടി.അര്‍ജുനന്‍ സമ്മതപത്രത്തില്‍ ഒപ്പുവച്ചു.

Top