മീടുവില്‍ തെറിച്ച റിയാസ് കോമുവിനെതിരെ സാമ്പത്തിക തിരിമറിയില്‍ രഹസ്യാന്വേഷണം

കൊച്ചി: ലൈംഗികാരോപണത്തെ തുടര്‍ന്ന് കൊച്ചി മുസിരിസ് ബിനാലെയുടെ പദവികള്‍ രാജിവെച്ച് പുറത്തു പോയ റിയാസ് കോമുവിനെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. ബിനാലെയുടെ മറവില്‍ റിയാസ് കോമു സാമ്പത്തിക തിരിമറി നടത്തിയതടക്കമുള്ള കാര്യങ്ങളില്‍ തെളിവുകള്‍ സഹിതം നിരത്തി ചിലര്‍ രംഗത്തെത്തി. സര്‍ക്കാരില്‍ നിന്ന് ലക്ഷങ്ങള്‍ ബിനാലെയിലേക്ക് വാങ്ങിച്ചെടുക്കുന്നതിന് പുറമേ ഇന്‍സ്റ്റലേഷന്‍ അവതരിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് കാശ് സ്വീകരിക്കുകയും ചെയ്തതായുള്ള അഴിമതി ആരോപണങ്ങളാണ് ഇവയെല്ലാം. പരാതി ശ്രദ്ധയില്‍പ്പെട്ട സര്‍ക്കാര്‍ അന്വേഷണ എജന്‍സിയാകട്ടെ ഇതിനോടകം രഹസ്യമായി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ബിനാലെയുടെ സ്ഥിരം പ്രധാന വേദിയാകുന്ന ഫോര്‍ട്ട് കൊച്ചി ബീച്ചിന് സമീപം കോടികള്‍ വിലമതിക്കുന്ന ആഡംബര ഹോട്ടല്‍ റിയാസ് കോമു സ്വന്തമാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച സാമ്പത്തിക സ്രോതസ്സ് എവിടെ നിന്ന് ലഭിച്ചതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ ഏജന്‍സിയുടെ പരിധിയിലുണ്ട്.

ബിനാലെയുടെ മറ്റൊരു സഹസ്ഥാപകന്‍ കൂടിയായ ബോസ് കൃഷ്ണമാചാരിയുടെ സാമ്പത്തിക ഇടപാടുകളും സര്‍ക്കാരിന്റെ രഹസ്യാന്വേഷണ ഏജന്‍സി നിരീക്ഷിച്ചു വരുകയാണ്. ബിനാലെ ആരംഭിച്ച കാലയളവ് മുതല്‍ ക്യുറേറ്ററായും രക്ഷാധികാരിയായും എല്ലാമായി പദവികള്‍ വഹിച്ചത് റിയാസ് കോമു, ബോസ് കൃഷ്ണാമാചാരി എന്നിവര്‍ ചേര്‍ന്നാണ്. നിലവില്‍ ട്രസ്റ്റ് എന്ന രൂപത്തിലാണ് ബിനാലെ ഫൗണ്ടേഷന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നതെങ്കിലും ട്രസ്റ്റിലുള്ള മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ പോലും ഇവര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

sea-of-pain-header.jpg.webrend.1920.350

കഴിഞ്ഞ ബിനാലെയുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ കൊച്ചിയില്‍ വിളിച്ചു വരുത്തി റിയാസ് കോമു ഹോട്ടല്‍ മുറിയില്‍ വെച്ച് കടന്നു പിടിച്ച് ചുംബിക്കുകയും ശരീരത്തില്‍ സ്പര്‍ശിച്ചതായും ചിത്രകാരിയായ ഒരു യുവതി വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ബിനാലെയുടെ ചുമതലകളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ ഘട്ടത്തില്‍ കൂടിയാണ് റിയാസ് കോമുവിനെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നത്. കൂടുതലും പെണ്‍കുട്ടികള്‍ക്കെതിരെ മോശമായി പെരുമാറിയെന്ന പരാതികളാണ് ഏറെയും. നിലവില്‍ കോമുവിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ബിനാലെ ഫൗണ്ടേഷന്‍ പ്രത്യേക സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്.

ഈ അന്വേഷണ സമിതി പരാതികള്‍ ഉന്നയിച്ചവരെ നേരില്‍കണ്ട് വിശദവിവരങ്ങള്‍ ശേഖരിക്കുകയാണ്. ബിനാലെയുടെ നാലാം എഡിഷന്‍ ആരംഭിക്കുന്നതിന് മുന്‍പേ സമിതി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. നിലവില്‍ റിയാസ് കോമുവിനെതിരെ ഔദ്യോഗിക പരാതികള്‍ ലഭിച്ചിട്ടില്ലെങ്കിലും സുരക്ഷയൊരുക്കുകയെന്ന ബാധ്യത ചൂണ്ടിക്കാട്ടിയാണ് ബിനാലെ ഫൗണ്ടേഷന്‍ പ്രത്യേക സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചത്.

Untitled1

ഏതായാലും ബിനാലെ നാലാം എഡിഷന് നവംബര്‍ 18 ന് ആരംഭിക്കാനിരിക്കെ വിവാദങ്ങള്‍ തണുപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്‌

Top