കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം∙ കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ട്. മേയ് 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം, കേരളത്തിൽ വീണ്ടും ചൂട് കൂടുകയാണ്. എട്ട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും (മലയോര പ്രദേശങ്ങൾ ഒഴികെ) കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും. സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

മോക്ക ചുഴലിക്കാറ്റിനെത്തുടർന്ന് കേരളത്തിൽ ചിലയിടങ്ങളിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല.

Top