അമർനാഥിൽ ഉണ്ടായത് അതിതീവ്ര മഴയെന്ന് കാലാവസ്ഥാ വകുപ്പ്

ജമ്മുകശ്മീരിലെ അമർനാഥിൽ അപകടം വിതച്ചത് മേഘവിസ്‌ഫോടനമല്ല, അതിതീവ്ര മഴയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. സംഭവത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. കാണാതായവർക്കായി തെരച്ചിൽ തുടരുകയുമാണ്. 40 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്ത നിവാരണ സേന അറിയിച്ചിരുന്നു. ഗുഹാക്ഷേത്രത്തിനു സമീപം കുടുങ്ങിയവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. അതേസമയം, ഉത്തരാഖണ്ഡിൽ മഴ ശക്തമായതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തി വെച്ചു.

തീർത്ഥാടനം പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ അമർനാഥിലേക്ക് യാത്ര തിരിച്ച പുതിയ തീർഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകൾ സംയുക്തമായാണ് രക്ഷപ്രവർത്തനം നടത്തുന്നത്. സ്ഥിതി നിയന്ത്രണ വിധേയമെന്ന് ജമ്മുകശ്മീർ ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top