സംസ്ഥാനത്ത് ചില ജില്ലകളില്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന്

heavyrain

തിരുവനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. ആഗസ്റ്റ് 30 ന് കൊല്ലം, പത്തനംതിട്ട ,ആലപ്പുഴ, എറണാകുളം, ഇടുക്കി , മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് മഴക്ക് സാധ്യതയുള്ളതായി പ്രഖ്യാപിച്ചിരിക്കുന്നത്.

ആഗസ്റ്റ് 31 ന്- പത്തനംതിട്ട ,ആലപ്പുഴ, കോട്ടയം , ഇടുക്കി,മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

സെപ്റ്റംബര്‍ 1ന് കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുള്ളത്.

Top