വിപണിയിൽ തരംഗമായി മീറ്റിയോർ 350

റോയൽ എൻഫീൽഡ് വിപണിയിൽ അവതരിപ്പിച്ച പുതിയ ബുള്ളറ്റായ മീറ്റിയോർ 350 ന് വലിയ സ്വീകാര്യതയെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം ആയിരുന്നു കമ്പനി ബുള്ളറ്റ് ഇന്ത്യൻ വിപണിയിൽ എത്തിച്ചത്.
അവതരിപ്പിച്ച് വെറും 25 ദിവസത്തിനുള്ളില്‍ മിറ്റിയോരിന്‍റെ 7000 യൂണിറ്റുകളാണ് നിരത്തുകളില്‍ എത്തിയതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലുക്കിലും പെര്‍ഫോമെന്‍സിലും യുവാക്കളെ ഏറെ ആകര്‍ഷിച്ച മോഡലാണ് ഇതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.മീറ്റിയോര്‍ 350 ഫയര്‍ബോള്‍, സ്‌റ്റെല്ലാര്‍, സൂപ്പര്‍നോവ എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തിയിട്ടുള്ളത്.

റോയൽ എൻഫീൽഡ് നിരയിലെ ഗ്ലാമർ താരമായിരുന്ന തണ്ടർബേർഡിന്‍റെ പകരക്കാരനാണ് മീറ്റിയോർ 350. ക്ലാസിക് 350-യ്ക്കും ഹിമാലയനും ഇടയിലാവും മീറ്റിയോർ 350-യെ റോയൽ എൻഫീൽഡ് പൊസിഷൻ ചെയ്യുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ജെ10 പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മിക്കുന്നത്. ഈ പ്ലാറ്റ്‍ഫോമിൽ എത്തുന്ന ആദ്യ ബൈക്ക് ആണ് മീറ്റിയോർ. വര്‍ഷങ്ങളായി ഈ പ്ലാറ്റ്‍ഫോമിന്റെ പണിപ്പുരയിലായിരുന്നു കമ്പനി. റോയല്‍ എന്‍ഫീല്‍ഡിന്റെ യു.കെ ടെക് സെന്റര്‍ ടീമും ഇന്ത്യയിലെ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗവും സംയുക്തമായാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്.

Top