പുതിയ ട്രെന്റുമായി ബോളിവുഡ് താരങ്ങള്‍; മെറ്റല്‍ സാരിയില്‍ തിളങ്ങി ഐശ്വര്യ മുതല്‍ ആലിയവരെ

രോ ട്രെന്‍ഡുകളും ആദ്യം പരീക്ഷിക്കുന്ന ബോളിവുഡ് താരങ്ങള്‍ ഇപ്പോള്‍ മെറ്റല്‍ സാരിയുടെ പിറകിലാണ്. ബോളിവുഡ് താരങ്ങള്‍ക്ക് സാരികളോട് പ്രത്യേക ഒരു ഇഷ്ടം തന്നെ ഉണ്ട്.

ഇപ്പോള്‍ ആലിയ, സോനം തുടങ്ങി ഐശ്വര്യ റോയ് വരെ മെറ്റല്‍ സാരിയുടുത്ത് നില്‍ക്കുന്ന ഫോട്ടോകളാണ് വൈറലായി മാറിയിരിക്കുന്നത്.

മുടിനാരിഴയുടെ അത്രയുള്ള മെറ്റാലിക്ക് നൂല് കൊണ്ടാണ് സാരി നിര്‍മ്മിക്കുന്നത്. റിംസിം ദാദു എന്ന ഫാഷന്‍ ഡിസൈനറാണ് ഈ മെറ്റല്‍ സാരിക്ക് പിന്നില്‍. 67,000 മുതല്‍ 89,000 രൂപയാണ് ഇതിന്റെ വില. ഫാഷന്‍ പ്രേമികളുടെയും യുവതലമുറയുടെയും ഇടയില്‍ മെറ്റാലിക്ക് സാരിക്ക് സ്വീകാര്യത ഏറിവരികയാണ്. സാരിക്ക് പുറമെ മെറ്റല്‍ ഗൗണും ലഭ്യമാണ്.

Top