റെയ്ബാന്‍ സ്മാര്‍ട്ഗ്ലാസുമായി മെറ്റ; എഐ, ലൈവ് വിഡിയോ സ്ട്രീമിങ് സംവിധാനങ്ങള്‍

ഐ സംവിധാനത്തില്‍ മെറ്റയുടെ പുതിയ സ്മാര്‍ട്ട് ഗ്ലാസ് വിപണിയിലെത്തുന്നു. പ്രമുഖ സണ്‍ഗ്ലാസ് ബ്രാന്‍ഡ് ആയ റെയ്ബാനുമായി കൂട്ട് പിടിച്ചാണ് ‘ഹെയ് മെറ്റ’ എന്നു വിളിച്ചാല്‍ സജീവമാകുന്ന റെയ്ബാന്‍ സ്മാര്‍ട്ഗ്ലാസ് അവതരിപ്പിച്ചിരിക്കുന്നത്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആണ് മെറ്റ കണക്ട് പരിപാടിയില്‍ ഈ ഗ്ലാസിന്റെ കാര്യം അവതരിപ്പിച്ചത്. ഹാന്‍ഡ്‌സ്ഫ്രീ ആയി ഉപയോഗിക്കാവുന്ന ക്യാമറയാണ് പ്രധാന സവിശേഷത.

പല കാര്യങ്ങളും ഈ സ്മാര്‍ട്ട് ഗ്ലാസിലൂടെ ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കുന്നതായിരിക്കും. സ്മാര്‍ട് ഗ്ലാസിലെ 12 മെഗാപിക്‌സല്‍ ക്യാമറകള്‍ വഴിയാണ് ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ ലൈവ് വിഡിയോ സ്ട്രീമിങ് സാധ്യമാകുക. ഏകദേശം 25,000 രൂപ വില വരുന്ന യുഎസ്, കാനഡ, ഓസ്‌ട്രേലിയ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 17 മുതല്‍ലഭ്യമാകും. ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിട്ടില്ല.

നേരിട്ട് കണ്ണില്‍ നിന്ന് സോഷ്യല്‍ മീഡിയകള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള അനുഭവം ഈ സ്മാര്‍ട്ട് ഗ്ലാസിന് തരാന്‍ സാധിക്കുന്നതാണ്. എഐയുടെ സേവനം ഉപഭോക്താക്കള്‍ക്കിടയില്‍ മെറ്റയുടെ ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും എന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ പാട്ട് കേള്‍ക്കാനും വീഡിയോ, ഫോട്ടോ എന്നിവയ്ക്കും ഇവ അനുയോജ്യം ആയിരിക്കും എന്ന് മെറ്റ അറിയിച്ചിട്ടുണ്ട്.

Top