മെറ്റാ മീറ്റപ്പിന് കൊച്ചിയിൽ തുടക്കം; റീല്‍സില്‍ മികച്ച നിലവാരത്തിലുള്ള ഉള്ളടക്കം കേരളത്തില്‍ നിന്ന്

കൊച്ചി: രാജ്യത്തെ വൈറൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന മെറ്റാ മീറ്റ്അപ്പിന് കൊച്ചിയിൽ നിന്നും തുടക്കമായി. കേരളത്തിലെ മുന്നൂറിലേറെ റീൽ ക്രിയേറ്റേഴ്സാണ് മീറ്റാ മീറ്റപ്പിന് കൊച്ചിയിലെത്തിയത്. രാജ്യത്ത് മികച്ച നിലവാരത്തിലുള്ള ഉള്ളടക്കമാണ് കേരളത്തിൽ നിന്നും വരുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യാ ഡയറക്ടർ മനീഷ് ചോപ്രാ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇൻസ്റ്റാഗ്രാം റീലുകളുടെ വൻ വിജയത്തിന് പിന്നാലെയാണ് പുത്തൻ പദ്ധതികളുമായി മീറ്റയുടെ ചുവടുവയ്പ്പുകൾ.

പതിനായിരം മുതൽ മുപ്പത് ലക്ഷം വരെ ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയാണ് മെറ്റ തെരഞ്ഞെടുത്തത്. കേരളത്തിലെ വളർച്ചയിൽ ഉള്ളടക്കത്തിന്‍റെ നിലവാരമാണ് പ്രധാന മേന്മയായി മെറ്റ കാണുന്നത്. ആർക്കും റീലുകൾ ചെയ്യാനും മികച്ച ഉള്ളടക്കവും സാങ്കേതിക തികവും പഠിപ്പിക്കാനും ബോണ്‍ ഓണ്‍ ഇൻസ്റ്റാഗ്രാം തുടങ്ങിയിരുന്നു. വിജയിച്ച ക്രിയേറ്റർമാരെ ഒപ്പം നിർത്തി പുതിയ കണ്‍ന്‍റ് ക്രിയേറ്റർസിനെ സൃഷ്ടിക്കുകയാണ് ആശയവിനിമയത്തിലൂടെ മെറ്റ ലക്ഷ്യമിടുന്നു.

ലക്ഷക്കണക്കിന് ഉപയോക്താക്കളും ദശലക്ഷകണക്കിന് റീലുകളും പുറത്തുവരുമ്പോഴും ഉള്ളടക്കം പരിശോധിക്കുന്നതിലും ശ്രദ്ധ കൂട്ടിയെന്ന് മെറ്റ വ്യക്തമാക്കുന്നു. ഷെഫ് സുരേഷ് പിള്ളയും, നടിയും അവതാരകയുമായി പേർളി മാണിയും സംഗീത സംവിധായകൻ ജെക്ക്സ് ബിജോയും നടൻ ഉണ്ണിമുകുന്ദനും റീൽ ക്രിയേറ്റേഴ്സുമായി ആശയവിനിമയം നടത്തി.

Top