മെറ്റയില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍; 11,000 പേര്‍ക്കു തൊഴില്‍ നഷ്ടമാവും

സാൻഫ്രാൻസിസ്‌കോ: ഫെയ്‌സ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസത്തോടെ കമ്പനി പതിനൊന്നായിരം പേരെക്കൂടി പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കഴിഞ്ഞ നവംബറിൽ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചുവിട്ടിരുന്നു.

ആകെ തൊഴിൽ സംഖ്യയുടെ പതിമൂന്നു ശതമാനത്തെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്ന് കമാൻഡ് ലൈൻ റിപ്പോർട്ട് ചെയ്യുന്നു. പെർഫോമൻസ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടൽ തീരുമാനം അറിയിക്കുക.

പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് മെറ്റ നോട്ടീസ് നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ് സൂചന. കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

Top