ത്രെഡ്സില്‍ ഡയറക്ട് മെസേജ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ത്രെഡ്സില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി മെറ്റ.ആഘോഷത്തോടെ ഉപയോക്താക്കള്‍ വരവേറ്റ സമൂഹമാധ്യമങ്ങളിലൊന്നാണ് ത്രെഡ്സ്. എന്നാല്‍ തുടക്കത്തിലുള്ള ആവേശം പിന്നീട് കെട്ടടങ്ങി. ഉപയോക്താക്കളുടെ ഉപയോഗത്തില്‍ കുറവ് വന്നു.

ആദ്യം മുതല്‍ തന്നെ ത്രെഡ്‌സിന്റെ വലിയൊരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ട ഒന്നാണ് ഡയറക്ട് മെസേജ് ഫീച്ചറിന്റെ അഭാവം. ഇപ്പോള്‍ ഈ ഫീച്ചര്‍ ത്രെഡ്സില്‍ എത്തിക്കാനൊരുങ്ങുകയാണ്. ത്രെഡ്സില്‍ താമസിക്കാതെ ഡയറക്ട് മെസേജ് വഴി ചാറ്റ് ചെയ്യാനുള്ള സൗകര്യം എത്തുമെന്ന് ഇന്‍സ്റ്റാഗ്രാം മേധാവി മൊസ്സാരി പറഞ്ഞു.

ട്വിറ്ററിലേത് പോലെ പോസ്റ്റുകളെ വേര്‍തിരിക്കുന്ന ഫോളോയിങ്, ഫോര്‍ യു ഫീഡുകള്‍ ത്രെഡ്‌സില്‍ ലഭ്യമാക്കിട്ടുണ്ട്. ട്വിറ്ററിന് സമാനമായ രൂപകല്‍പനയില്‍ ഒരുക്കിയ ഈ പ്ലാറ്റ്‌ഫോം തുടങ്ങി ആദ്യ ദിവസങ്ങളില്‍ വന്‍ ജനപ്രവാഹമാണുണ്ടായിരുന്നത്. 10 കോടിയോളം ഉപഭോക്താക്കളെ ദിവസങ്ങള്‍ക്ക ലഭിച്ചിരുന്നു. എന്നാല്‍ ഇതില്‍ പകുതിയിലേറെ ഉപയോക്താക്കളെ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top