മെറ്റാ കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ

വര്‍ഷം എഞ്ചിനീയര്‍മാരെ നിയമിക്കാനുള്ള പദ്ധതികള്‍ 30 ശതമാനം വെട്ടിക്കുറച്ചതായി മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.

കടുത്ത സാമ്പത്തിക മാന്ദ്യത്തെ നേരിടാന്‍ ജീവനക്കാര്‍ക്ക് സുക്കര്‍ബര്‍ഗ് മുന്നറിയിപ്പ് നല്‍കി. “സമീപകാല ചരിത്രത്തില്‍ ഞങ്ങള്‍ കണ്ട ഏറ്റവും മോശം തകര്‍ച്ചയെയാണ് ഞങ്ങള്‍ അഭിമുഖീകരിക്കുന്നത്,” പ്രതിവാര ചോദ്യോത്തര സെഷനില്‍ സുക്കര്‍ബര്‍ഗ് ജീവനക്കാരോട് പറഞ്ഞു.

2022 ല്‍ 10,000 പുതിയ എഞ്ചിനീയര്‍മാരെ നിയമിക്കാനുള്ള പ്രാരംഭ പദ്ധതി മെറ്റാ ആരംഭിച്ചിരുന്നു. എന്നിരുന്നാലും, കടുത്ത സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത്, നിയമനങ്ങളുടെ എണ്ണം 6,000- 7,000 ആയി കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് മെറ്റാ അപ്പോയിമെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.

നിയമനം വെട്ടിക്കുറച്ചതിനൊപ്പം നിലവിലുള്ള ജീവനക്കാരെ പിരിച്ചു വിടാനുള്ള നീക്കവും നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പരസ്യ വില്‍പ്പനയും ഉപഭോക്തൃ വളര്‍ച്ചയും മന്ദഗതിയിലായതിനാല്‍ ഈ വര്‍ഷം ചെലവ് കുറയ്ക്കേണ്ടത് കമ്പനിക്ക് അനിവാര്യമാണ്. മെറ്റയുടെ ഓഹരി വിലയിലെ ഇടിവ് എതിരാളികളായ ആപ്പിളിനെയും ഗൂഗിളിനെയും അപേക്ഷിച്ച്‌ രൂക്ഷമാണ്. യുഎസ് വിപണികളിലെ മാന്ദ്യം കണക്കിലെടുത്ത് ടെക് കമ്പനികള്‍ ചെലവ് കുറയ്ക്കാന്‍ ഒരുങ്ങുകയാണ്.

Top