ആരാധകരെ ഞെട്ടിച്ച് ഉഗ്രന്‍ ഗെറ്റപ്പില്‍ പ്രിയങ്ക ചോപ്ര. ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലാണ് വ്യത്യസ്തമായ വസ്ത്രധാരണം കൊണ്ട് പ്രിയങ്ക ആരാധകരെ ഞെട്ടിച്ചത്.
ഇത് മൂന്നാം തവണയാണ് പ്രിയങ്ക മെറ്റ് ഗാലയുടെ റെഡ് കാര്‍പെറ്റിലെത്തുന്നത്. ലൂയിസ് കരോളിന്റെ ആലീസ് ഇന്‍ വണ്ടര്‍ലാന്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത്. വൈറ്റ് സ്യൂട്ടായിരുന്നു നിക് ധരിച്ചത്.
അതേസമയം മെറ്റ് ഗാല റെഡ് കാര്‍പെറ്റിലെത്തിയ മറ്റൊരു ബോളിവുഡ് താരം ദീപിക പദുക്കോണും വ്യത്യസ്തമായ വസ്ത്രത്തിലൂടെ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയിട്ടുണ്ട്. ഒരു ബാര്‍ബിയെ പോലെ അണിഞ്ഞെരുങ്ങി റോസ് നിറത്തിലുള്ള നീളന്‍ ഗൗണ്‍ ഇട്ടാണ് ദീപിക വേദിയില്‍ പ്രത്യക്ഷപ്പെട്ടത് ഒറ്റ നോട്ടത്തില്‍ ആരുടെയും മനം മയക്കുന്ന ഒരു ബാര്ബിയായാണ് ദീപിക എത്തിയത്.