മെസിയുടെ ട്രാന്‍സ്ഫറിനെ വിമര്‍ശിച്ചു; ഗോള്‍ കീപ്പര്‍ നിക്ക് മാര്‍സ്മാനുമായയുള്ള കരാര്‍ റദ്ദക്കി മയാമി

ഗോള്‍ കീപ്പര്‍ നിക്ക് മാര്‍സ്മാനിനെതിരെയുള്ള നടപടി കടുപ്പിച്ച് ഇന്റര്‍ മയാമി. നിക്കുമായുള്ള കരാര്‍ റദ്ദക്കി. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയിലേക്കുള്ള ട്രാന്‍സ്ഫറിനെ കഴിഞ്ഞ ജൂണില്‍ ഡച്ച് ഗോള്‍ കീപ്പര്‍ ചോദ്യം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി. ഇന്റര്‍ മയാമിയുടെ അടിസ്ഥാന സൗകര്യങ്ങളില്‍ സംശയം പ്രകടിപ്പിച്ച നിക്ക് മാര്‍സ്മാന്‍, മെസിയെ പോലൊരു ലോകോത്തര താരത്തെ ഉള്‍ക്കൊള്ളാന്‍ ക്ലബ്ബിനാകില്ലെന്നും പറഞ്ഞിരുന്നു.

ഡച്ച് ഗോള്‍ കീപ്പറായ നിക്ക് മാര്‍സ്മാന്‍ 2021ലാണ് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുന്നത്. മയാമിക്കായി ആകെ 29 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ലയണല്‍ മെസി ടീമില്‍ എത്തിയതിന് ശേഷം തുടര്‍ച്ചയായ നാലാം ജയവുമായാണ് ഇന്റര്‍ മയാമി ലീഗ്‌സ് കപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. മെസി വന്നതോടെ ക്ലബ്ബിന്റെ പ്രകടനം ആകെ മാറി മറിഞ്ഞിരുന്നു. നാല് മത്സരങ്ങളില്‍ നിന്ന് 7 ഗോളുകളാണ് മെസി ഇതുവരെ അടിച്ചത്.

Top