മെസ്സിയുടെ ഫ്രീകിക്ക്;പന്ത് ചെന്ന് കൊണ്ടത് പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍

ഫ്‌ലോറിഡ: മേജര്‍ ലീഗ് സോക്കറില്‍ ഒര്‍ലാന്‍ഡോ സിറ്റിയെ തകര്‍ത്തിരിക്കുകയാണ് ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമി. മത്സരത്തില്‍ ഇരട്ട ഗോളുമായി മെസ്സി മികച്ച പ്രകടനം കാഴ്ചവെച്ചു. 57, 62 മിനിറ്റുകളിലായിരുന്നു അര്‍ജന്റീനന്‍ ഇതിഹാസം ഗോള്‍ സ്‌കോര്‍ ചെയ്തത്. പിന്നാലെ മത്സരത്തില്‍ ഹാട്രിക് നേടാനുള്ള അവസരം മെസ്സിക്കുണ്ടായിരുന്നു.

57-ാം മിനിറ്റിലെ ആദ്യ ഗോള്‍ മെസ്സി അനായാസമാണ് നേടിയത്. എന്നാല്‍ 62-ാം മിനിറ്റില്‍ ഏറെക്കാലത്തിന് ശേഷം ഒരു ഹെഡര്‍ ഗോള്‍ താരം സ്വന്തമാക്കി. ലൂയിസ് സുവാരസ് നല്‍കിയ പാസാണ് മയാമി നായകന്‍ ഹെഡറിലൂടെ വലയിലെത്തിച്ചത്.ഫ്രീകിക്ക് ഗോളാക്കി മാറ്റാനുള്ള അവസരമാണ് അര്‍ജന്റീനന്‍ ഇതിഹാസത്തിന് ലഭിച്ചത്. എന്നാല്‍ മെസ്സിക്ക് അവസരം മുതലാക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല പോസ്റ്റിന് മുകളിലൂടെ പോയ പന്ത് ഒരു പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ ചെന്നാണ് കൊണ്ടത്. പിന്നാലെ പന്ത് കൊണ്ട വേദനയില്‍ കുഞ്ഞ് കരയുന്നുമുണ്ട്.

Top