മെസ്സിക്ക് നൂറാം ഗോള്‍; കുറസാവോയ്‌ക്കെതിരെ ഹാട്രിക്

ബ്യൂണസ് അയേഴ്‌സ്: അന്താരാഷ്ട്ര മത്സരത്തിൽ നൂറു ഗോൾ തികച്ച് അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി. കുറസാവോയ്‌ക്കെതിരെയാണ് മെസ്സിയുടെ നൂറാം ഗോൾ. 174 മത്സരങ്ങളിൽ നിന്നാണ് അന്താരാഷ്ട്ര കരിയറിൽ അർജന്റീന നായകന്റെ നേട്ടം.

സൗഹൃദ മത്സരത്തിൽ കുറസാവോയെ അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു. മെസ്സി ഹാട്രിക നേടി. 20-ാം മിനുട്ടിൽ ഗോൾ നേടി മെസ്സിയാണ് അർജന്റീനയുടെ കുതിപ്പിന് തുടക്കമിട്ടത്. ഈ ഗോളോടെ മെസ്സി നൂറു ഗോളും തികച്ചു.

23-ാം മിനുട്ടിൽ നിക്കോ ഗോൺസാൽവസ് ലീഡുയർത്തി. 33-ാം മിനുട്ടിൽ വീണ്ടും മെസ്സിയുടെ തകർപ്പൻ ഗോൾ. 35-ാം മിനുട്ടിൽ എൻസോ ഫെർമാണ്ടസിലൂടെ അർജന്റീന വീണ്ടും ലീഡുയർത്തി. 37-ാം മിനുട്ടിൽ മെസ്സി മൂന്നാം ഗോളും നേടി അർജന്റീനൻ ഗോൾപട്ടിക തികച്ചു

Top