മെസ്സിയെ താരമാക്കി ഒടിയന്‍ ടീസര്‍; വീഡിയോ പുറത്തുവിട്ട് സംവിധായകന്‍

messi odiyan

വാശിയേറിയ ഫുട്‌ബോള്‍ ആവേശമാണ് ലോകം മുഴുവന്‍. എവിടെ നോക്കിയാലും ഫ്‌ലക്‌സുകളും ഫാന്‍ മെയ്ഡ് വീഡിയോകളും മാത്രം. അത്തരത്തില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനും ഫുട്‌ബോള്‍ ആരവത്തിന് ഒരുങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇവിടെ ഒടിയനു പകരം എത്തുന്നത് സാക്ഷാല്‍ ലയണല്‍ മെസ്സിയാണെന്ന് മാത്രം.

ഒടിയന്‍ ആരാധകര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മെസ്സിയെ താരമാക്കി ആവേശം കൊള്ളിക്കുന്ന ഒരു ചെറിയ വീഡിയോ. ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘മെസ്സി ആരാധകനായ ഒടിയന്‍ സംവിധായകന് ഷെയര്‍ ചെയ്യാന്‍ വേറെന്തു വേണം!’- എന്നും പറഞ്ഞാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.

Top