ബാലന്‍ ഡി ഓര്‍ കണ്ട് വിഷമിച്ച ആരാധകര്‍ക്ക് സന്തോഷിക്കാന്‍ സൂപ്പര്‍ നേട്ടം സ്വന്തമാക്കി മെസ്സി

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിക്ക് കഴിഞ്ഞ സീസണിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ലഭിച്ചു. അഞ്ചാം തവണയാണ് ഈ പുരസ്‌കാരം മെസിയുടെ പക്കലെത്തുന്നത്. കഴിഞ്ഞ സീസണില്‍ യൂറോപ്യന്‍ ലീഗ് ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരത്തിനുള്ള സുവര്‍ണ പാദുകം പുരസ്‌കാരമാണ് ഗോള്‍ഡന്‍ ഷൂ.

ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇന്നുവരെ ഒരു താരവും ഇത്രയധികം തവണ ഗോള്‍ഡന്‍ ഷൂ നേടിയിട്ടില്ല. 2009/10, 2011/12, 2012/13, 2016/17, സീസണുകളിലാണ് മെസ്സി ഇതിനു മുമ്പ് ഈ പുരസ്‌കാരം നേടിയത്. ഇത് തുടര്‍ച്ചയായ മൂന്നാം സീസണിലാണ് ബാഴ്‌സയിലേക്ക് തന്നെ ഈ അവാര്‍ഡ് എത്തുന്നത്.

മെസ്സിയുടെ ഈ നേട്ടം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന ബാലന്‍ ഡി ഓര്‍ പുരസ്‌കാരപ്പട്ടികയില്‍ മെസ്സി വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഏവരെയും വിഷമത്തിലാക്കിയിരുന്നു.

Top