ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നു; കെ സുധാകരൻ

ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അർഹിക്കുന്നെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. എതിരാളി ഫ്രാൻസ് ആയതിനാൽ കടുത്ത മത്സരമുണ്ടാകും. പക്ഷെ കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരൻ പറഞ്ഞു.

ടീമിൽ കൂട്ടായ്‌മയില്ലാത്തതിനാലാണ് ഇത്തവണ ബ്രസീലിന് തിരിച്ചടിയായതെന്നും കെ സുധാകരൻ പറയുന്നു. ലോകം പ്രകീക്ഷയോടെ കാണുന്ന മത്സരമാണ് ഫ്രാൻസും അർജന്റീനയും തമ്മിലുള്ളത്.

ലോകത്തെ എല്ലാ ഫുട്ബോൾ ആരാധകരും ആദരിക്കുന്ന താരമാണ് അർജന്റീനിയൻ ക്യാപറ്റൻ മെസി. അദ്ദേഹം വിരമിക്കൽ പ്രഖ്യാപനം നടത്തിയ ലോകകപ്പ് മത്സരം കൂടിയാണിത്. അതുകൊണ്ട് ഈ മത്സരത്തിന് ഒരുപാട് പ്രത്യേകതകൾ ഉണ്ട്.

ഇനിയുള്ള ലോകകപ്പിൽ അദ്ദേഹം ഉണ്ടാകില്ല എന്നതാണ് ലോകത്തെ ഫുട്ബോൾ പ്രേമികളുടെ ദുഃഖം. ഈ ലോകകപ്പ് മെസിയുടേതാണ് അദ്ദേഹം അർഹിക്കുന്നു. അർജന്റീന വിജയിക്കണം. ഫ്രാസിലെ എംബാപെക്ക് കപ്പ് ഉയർത്താൻ ഇനിയും അവസരമുണ്ടെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Top