മെസ്സി നാളെ ബാഴ്‌സലോണയ്‌ക്കൊപ്പം പരിശീലനം ആരംഭിക്കും

ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപനത്തിനു ശേഷം ലയണല്‍ മെസ്സി നാളെ ബാഴ്‌സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും. പരിശീലകന്‍ റൊണാള്‍ഡ് കോമന് കീഴില്‍ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാകും ഇത്. ക്ലബ്ബ് വിടുന്ന തീരുമാനം മാറ്റി ഒരു വര്‍ഷം കൂടെ ക്ലബില്‍ തുടരും എന്ന് മെസ്സി ഇന്നലെ അറിയിച്ചിരുന്നു.

മെസ്സി ക്ലബ്ബ് മാനേജ്‌മെന്റിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഭൂരിഭാഗം ബാഴ്‌സലോണ ആരാധകര്‍ക്കും മെസ്സിയുടെ അതേ അഭിപ്രായമാണ് ബോര്‍ഡിനെതിരെ ഉള്ളത്.

Top