പി എസ് ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും

പി എസ് ജിയ്ക്കായി മെസി ഇന്ന് കളത്തിലിറങ്ങും. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി.എസ്.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. കോവിഡ് വ്യാപനത്തോത് കുറഞ്ഞതിനാല്‍ തന്നെ കാണികള്‍ക്ക് പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ സമയം രാത്രി 12.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ മെസിയുടെ പുതിയ ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്ന്‍(പി എസ് ജി) സ്ട്രാസ്ബര്‍ഗിനെ നേരിടും.

മെസിയെ കൂടാതെ റയാല്‍ മാഡ്രിഡ് വിട്ട സെര്‍ജിയോ റാമോസ്, അഷ്‌റാഫ് ഹാകിമി, ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂയിജി ഡൊന്നരൂമ, ജോര്‍ഗിനോ വിന്‍ദാലം എന്നിവരും പി.എസ്.ജിയിലേക്കു ചേക്കേറിയിരുന്നു. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ തന്നെ പി.എസ്.ജി. മെസിയെ അവതരിപ്പിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നെയ്മര്‍, കിലിയന്‍, എംബാപ്പെ എന്നിവര്‍ക്കൊപ്പം മെസിയും മുന്നേറ്റ നിരയില്‍ എത്തിയതോടെ കോച്ച് പൊച്ചെറ്റിനോ സമ്മര്‍ദത്തിലായി.

കോപ്പാ അമേരിക്കന്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ബാഴ്‌സലോണ വിടുകയാണെന്ന മെസിയുടെ പ്രഖ്യാപനം വന്നത്. കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയെ കിരീടത്തിലെത്തിച്ച ശേഷം മെസി വിശ്രമത്തിലായിരുന്നു. പുതിയ അന്തരീക്ഷത്തോടെ താദാമ്യം പ്രാപിക്കാന്‍ താരത്തിനു കൂടുതല്‍ സമയം വേണ്ടിവരുമെന്നും കോച്ചിന്റെ വിലയിരുത്തല്‍.

Top