ഞങ്ങള്‍ക്കെതിരെയും മെസി ശബ്ദിക്കില്ല; നൈജീരിയന്‍ താരം

messi2

മോസ്‌കോ:റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ അര്‍ജന്റീനന്‍ താരം ലയണല്‍ മെസി തങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും നിരശാജനകമായ പ്രകടനം തുടരുമെന്ന് നൈജീരിയന്‍ താരം കിലേച്ചി ഇഹിയാനച്ചോ. ലോകകപ്പ് മത്സരത്തില്‍ അകത്തേക്കോ പുറത്തേക്കോ എന്നുറപ്പില്ലാതെ നില്‍ക്കുകയാണ് അര്‍ജന്റീന. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഒരു സമനിലയും ഒരു തോല്‍വിയുമാണ് അര്‍ജന്റീനയ്ക്കുള്ളത്. ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്താണ് അര്‍ജന്റീന.

‘മെസ്സി പ്രതിഭാധനനായ താരമാണ്. എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. അര്‍ജന്റീനയെ പോലൊരു വലിയ ടീമിനോട് കളിക്കുന്നത് ഞങ്ങള്‍ക്ക് ശരിക്കും ഊര്‍ജം നല്‍കും. പക്ഷേ ഞങ്ങള്‍ക്കെതിരെയും മെസ്സി നിശബ്ദനായിരിക്കും’ ഇഹിയാനച്ചോ പറഞ്ഞു.

Top