മടങ്ങി വരവില്‍ പരിക്കേറ്റ് മെസ്സി; വെനസ്വലേയ്‌ക്ക് എതിരെ 3-1 ന്‌ പരാജയം

രാജ്യാന്തര മത്സരങ്ങള്‍ക്കായി അര്‍ജന്റീനിയന്‍ ടീമില്‍ മടങ്ങി എത്തിയ മെസ്സിക്ക് കളിക്കിടെ പരിക്കേറ്റു. വെനസ്വലേക്കെതിരെ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. മത്സരത്തില്‍ മുഴുവന്‍ സമയവും കളിച്ചതിന് ശേഷമാണ് താരത്തിന് പരിക്കേറ്റ കാര്യം വ്യക്തമായത്.വെനസ്വലേയ്‌ക്ക് എതിരെ ഉള്ള മത്സരത്തില്‍ 3-1 നാണ് അര്‍ജന്റീന പരാജയം ഏറ്റുവാങ്ങിയത്.

പരിക്കേറ്റതിനെ തുടര്‍ന്ന് മൊറോക്കോക്ക് എതിരായ അടുത്ത സൗഹൃദ മത്സരത്തില്‍ മെസ്സിക്ക് കളിക്കാനാവില്ല. ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷമുള്ള മെസ്സിയുടെ അര്‍ജന്റീനയ്ക്കായുളള ആദ്യ കളിയായിരുന്നു ഇത്.

കളിക്കിടെ പരിക്കേറ്റ മെസ്സിയുടെ സഹതാരം ഗോണ്‌സാലോ മാര്‍ടീസിനും അടുത്ത മത്സരത്തില്‍ കളിക്കാനാവില്ല.

Top