മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍; ചാമ്പ്യന്‍സ് ലീഗില്‍ തീപാറും

ബാഴ്സലോണ: സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും 2020-21 സീസണിലെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റുമുട്ടും. ഫുട്ബോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച പോരാട്ടത്തിനാണ് ചാമ്പ്യന്‍സ് ലീഗ് വേദിയാകുന്നത്.

മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുന്ന മത്സരം തന്നെയാണ് വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും വലിയ സവിശേഷത.

ചാമ്പ്യന്‍സ് ലീഗ് ഡ്രോയില്‍ യുവന്റസും ബാഴ്സലോണയും ഒരേ ഗ്രൂപ്പില്‍ വന്നതോടെയാണ് സൂപ്പര്‍ പോരാട്ടത്തിന് വഴിതെളിഞ്ഞത്. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതിന് ശേഷം ഇരുവരും തമ്മില്‍ മുഖാമുഖം വരുന്ന പോരാട്ടം കൂടിയാകും ഇത്. ഗ്രൂപ്പ് ജിയിലാണ് യുവന്റസും ബാഴ്സലോണയും തമ്മില്‍ ഏറ്റുമുട്ടുക.

Top