ആരാണ് കേമന്‍, മെസ്സിയോ റൊണാള്‍ഡോയോ? കലഹമെത്തിച്ചത് വിവാഹമോചനത്തില്‍ !

messi ronaldo

ഫുട്‌ബോളില്‍ ആരാണ് മികച്ച കളിക്കാരന്‍ ലയണല്‍ മെസിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയൊ ? നമുക്ക് ചുറ്റും കേള്‍ക്കുന്ന സ്ഥിരം ചര്‍ച്ചകളിലൊന്ന്. ഇപ്പോള്‍ ലോകകപ്പ് കാലമായതു കൊണ്ട് ചര്‍ച്ചകള്‍ക്ക് ചൂടും കൂടി. ചിലപ്പോള്‍ ഇരുവരുടെയും ആരാധകര്‍ തമ്മില്‍ വഴക്ക് ഉണ്ടാക്കിയാലും അതില്‍ അതിശയകരമായി ഒന്നും തന്നെയില്ലതാനും. എന്നാല്‍ ഇതിന്റെ പേരില്‍ വിവാഹമോചനം നടന്നാലോ. കേള്‍ക്കുമ്പോള്‍ തന്നെ അതിശയം തോന്നുന്നുണ്ടല്ലേ. കാര്യം സത്യമാണ്. മെസിയും റൊണാള്‍ഡോയും കാരണം ഒരു ദമ്പതികള്‍ വിവാഹ മോചനം നടത്തിയിരിക്കുകയാണ്. മെക്‌സിക്കോയില്‍ നിന്നാണ് റിപ്പോര്‍ട്ട്.

ആര്‍സണ്‍ -ല്യൂദ്മില ദമ്പതികളാണ് മെസിയോറൊണാള്‍ഡോയെ കേമന്‍ എന്ന തര്‍ക്കത്തെച്ചൊല്ലി വിവാഹമോചനത്തിലെത്തിയത്. നേരത്തെ ഇരുവരം തമ്മില്‍ ഇതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. എന്നാല്‍ ലോകകപ്പ് ആവേശത്തോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. നൈജീരിയക്കെതിരായ മത്സരത്തില്‍ മെസി ഗോള്‍ നേടിയത് ആര്‍സണ്‍ ആഘോഷിച്ചു. പക്ഷെ അത് ഭാര്യക്ക് ഇഷ്ടപ്പെട്ടില്ല. അവള്‍ കളിയാക്കി. ഈ കളിയാക്കല്‍ ഭര്‍ത്താവിനും അത്ര പിടിച്ചില്ല. അര്‍ജന്റീനയും പോര്‍ച്ചുഗലും പ്രീക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. അര്‍ജന്റീന ഫ്രാന്‍സിനോടും പോര്‍ച്ചുഗല്‍ ഉറുഗ്വേയോടുമാണ് തോറ്റത്.

തുടര്‍ന്നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 2002ലാണ് ഇരുവരും വിവാഹിതരായത്. ഒരു ബാറില്‍ വെച്ച് 2002 ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതിനിടെയാണ് ഇരുവരും ആദ്യമായി കാണുന്നതും പ്രണയത്തിലാകുന്നതുമെന്ന്‌ ആര്‍സണ്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Top